Sorry, you need to enable JavaScript to visit this website.

യാമ്പു ഒ.ഐ.സി.സി കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

യാമ്പു ഒ.ഐ.സി.സി ഭാരവാഹികൾ നേതാക്കളോടൊപ്പം.

യാമ്പു- ഗ്ലോബൽ തലത്തിൽ കോൺഗ്രസിന്റെ പ്രവാസി പോഷക സംഘടനയായ ഒ.ഐ.സി.സിയുടെ സംഘടനാ തെരഞ്ഞെടുപ്പുകൾ സജീവമായി നടന്നു വരികയാണ്. അതിന്റെ ഭാഗമായി ജിദ്ദ റീജ്യണിന്റെ കീഴിലുള്ള യാമ്പു പ്രവിശ്യയിലും പുതിയ കമ്മിറ്റികൾ നിലവിൽ വന്നു. 
കെ.പി.സി.സിയുടെ അംഗീകാരത്തോടെ ഗ്ലോബൽ തലത്തിൽ പ്രവർത്തിക്കുന്ന ഒ.ഐ.സി.സിക്ക് വിവിധ രാജ്യങ്ങളിലുള്ള ജില്ലാ, ഏരിയ, റീജ്യണൽ കമ്മിറ്റികളും നാഷണൽ കമ്മിറ്റികളും ഗ്ലോബൽ കമ്മിറ്റിയും ഉൾപ്പെടുന്ന സംഘടനാ സംവിധാനമാണുള്ളത്. ജില്ല, ഏരിയ കമ്മിറ്റികളുടെ തെരഞ്ഞടുപ്പ് ഒക്ടോബർ മാസത്തോടെ പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാൽ നിർദ്ദേശിച്ച സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയാത്തതുകൊണ്ട് നവംബർ മാസത്തേക്ക് നീട്ടിവെക്കുകയായിരുന്നു. ഗ്ലോബൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ട് മാസത്തെ മെമ്പർഷിപ് കാമ്പയിൻ മെയ് 30 ന് താൽക്കാലികമായി അവസാനിപ്പിച്ച ശേഷമാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. 
അതിന്റെ ഭാഗമായി യാമ്പു ഏരിയ കമ്മിറ്റിയുടെ  തെരഞ്ഞെടുപ്പ് പൂർത്തിയാക്കി ഔദ്യോഗികമായി ഭാരവാഹികളെ പ്രഖ്യാപിച്ചു.   ജിദ്ദ റീജ്യണിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള യാമ്പു ഏരിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് നവംബർ 10 വെള്ളിയാഴ്ച യാമ്പുവിലെ പി.ടി നഗറിൽ നടന്നു.  
യാമ്പു ഏരിയ കമ്മിറ്റി പ്രസിഡന്റായി സിദ്ദീഖുൽ അക്ബറിനെ തെരഞ്ഞെടുത്തു. സിജീഷ് കളരിയിൽ, നാസർ എടരിക്കോട്, ഫസൽ പാലക്കാത്തൊടിക എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിമാരായി ഷമീൽ മമ്പാട്, ഷഫീഖ് മഞ്ചേരി, സൈനുദ്ദീൻ കൂറ്റനാട് എന്നിവരേയും ശരത് നായർ, ഷൈജൽ വാണിയമ്പലം, മുഹമ്മദ് കണ്ണൂർ, ഹാരിസ് കൈതറാസ്, ഹരിദാസ് കണ്ണൂർ, അനീസ് ബാബു മറ്റകുളം എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. റിയാസ് മോൻ കൈതറാസ് (ട്രഷറർ), നിഷാദ് എടവണ്ണ (ജോ. ട്രഷറർ) എന്നിവരുമാണ് മറ്റു ഭാരവാഹികൾ. 
ജിദ്ദ കമ്മിറ്റി പ്രതിനിധികളായി ശങ്കർ എളങ്കൂർ, അഷ്‌കർ വാണിയമ്പലം, മുജീബ് പൂവച്ചൽ, റിയാസ് മോൻ കൈതറാസ്, നാസർ എടരിക്കോട്, ഷഫീഖ് മഞ്ചേരി, ഫസൽ പാലക്കാത്തൊടിക എന്നിവരെ തെരഞ്ഞെടുത്തു. പന്ത്രണ്ട് അംഗ നിർവാഹക സമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു. ഒ.ഐ.സി.സി, ഇൻകാസ് ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി ശങ്കർ എളങ്കൂർ പുതിയ കമ്മിറ്റി ഭാരവാഹികൾക്ക് ഷാൾ അർപ്പിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. 
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസിനേയും പോഷക സംഘടനകളേയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്ലോബൽ തലത്തിൽ പ്രവാസി സംഘടനയായ ഒ.ഐ.സി.സി, ഇൻകാസ് എന്നിവയിലൂടെ ഇന്ത്യയെ തിരിച്ചുപിടിക്കാൻ ശക്തിയാർജിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മെമ്പർഷിപ് കാമ്പയിനും തെരഞ്ഞെടുപ്പും നടന്നു വരുന്നത്. 
നിലവിലെ യാമ്പു പ്രസിഡന്റായിരുന്ന അഷ്‌കർ വാണിയമ്പലം മിനുട്‌സ് ബുക്ക് പുതിയ പ്രസിഡന്റായി ചുമതലയേറ്റ സിദ്ധീഖുൽ അക്ബറിന് കൈമാറി. ജിദ്ദ റീജിയണൽ ജനറൽ സെക്രട്ടറി മാമദ് പൊന്നാനി, ഹക്കീം പാറക്കൽ, മലപ്പുറം ജില്ലാ പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട് എന്നിവർ വരണാധികാരികളായി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇസ്മായിൽ കൂരിപ്പൊയിൽ, അഷ്റഫ് തൃശൂർ, നാസർ കോഴിത്തൊടി എന്നിവരും സംബന്ധിച്ചു. തെരഞ്ഞെടുപ്പ് കൺവെൻഷന് റിയാസ് മോൻ കൈതറാസ് നന്ദി അറിയിച്ചു.

Latest News