റിയാദ്- നാലംഗ കുടുംബത്തെ തീപിടിത്തത്തില്‍ നിന്ന് രക്ഷിച്ച സൗദി യുവാവിന്റെ ധീരത സോഷ്യല്‍ മീഡിയ യില്‍ തരംഗമായി. തീ പടര്‍ന്നു പിടിച്ച വീട്ടിലേക്ക് കടന്നു ചെന്ന് വീട്ടിനുള്ളില്‍ പടർന്നു പിടിച്ച തീ നാളങ്ങൾക്കു മുന്നില്‍ നിന്ന് അസാമാന്യ ധീരതയോടെ മാതാവിനെയും മക്കളെയും യുവാവ് രക്ഷപ്പെടുത്തുകയായിരുന്നു. മുഅയ് ദ് അൽ യാമി എന്ന യുവാവാണ് അസാമാന്യ ധീരത പ്രകടിപ്പിച്ച യുവാവ്. യുവാവിന്റെ ധീരതയെ നിരവധി പേർ പ്രശംസിക്കുകയും വീഡിയോ പങ്കു വെക്കുകയും ചെയ്തു.
مقطع متداول لشاب سعودي يقوم بإنقاذ عائلة كاملة من الإحتراق. pic.twitter.com/h4QtS8edA9
— Golden Dose (@GoldenDose) November 11, 2023