മലപ്പുറം- ഫ്രഞ്ച് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ അനീസ് നൂറേന്‍ എന്ന അനു കാവിലിനെ ജന്മനാട് ആദരിച്ചു. മലപ്പുറം ഒഴുകൂര്‍ പള്ളിമുക്ക് ആയിശ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് , പ്രൊഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍ പി. ബീരാന്‍ കുട്ടി ഹാജി,അഡ്വ. ഫാത്തിമ തഹ്‌ലിയ, ജംഷീര്‍ ഹുദവി, മൊറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ മുഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു