കുവൈത്ത് സിറ്റി- കുവൈത്തിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികളുടെ നടുവൊടിച്ച് വാടക വര്‍ധന. രാജ്യത്തെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തില്‍ ഏകദേശം 3.2 ദശലക്ഷവും പ്രവാസികളാണെന്നാണ് അടുത്തിടെ കുവൈത്ത് സെന്‍സസ് വെളിപ്പെടുത്തിയത്.
ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുക്കുമ്പോള്‍ കാര്യമായ സാമ്പത്തിക ബാധ്യതകളാണ് സാധാരാണക്കാരായ തൊഴിലാളികള്‍ നേരിടുന്നത്. കാരണം മൊത്തം വരുമാനത്തിന്റെ 30 ശതമാനമാണ് നിലവിലുള്ള ശരാശരി വാടക.
ഒരു മുറിയുടെയും ഹാളിന്റെയും ശരാശരി വാടക 180 കുവൈത്ത് ദിനാറാണ്. രണ്ട് മുറികള്‍ക്കും ഒരു ഹാളിനും 230 ദിനാറും ഒരു സ്റ്റുഡിയോ റൂമിന് 120 ദിനാറുമാണ് ശരാശരി വാടക്.
രാജ്യത്തെ അറുപത്തിരണ്ട് ശതമാനം പ്രവാസി തൊഴിലാളികള്‍ക്കും പ്രതിമാസം 125 കുവൈത്ത് ദിനാറില്‍ കുറവാണ് വരുമാനം. 33 ശതമാനം പേര്‍ക്ക് 325 മുതല്‍ 400 ദിനാര്‍ വരെ ശമ്പളം ലഭിക്കുന്നു.
താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ അവരുടെ ശമ്പളത്തിന് അനുസൃതമായ താമസസ്ഥം കണ്ടെത്താന്‍ ശരിക്കും പ്രയാസപ്പെടുന്നു.
പ്രവാസികള്‍ പലപ്പോഴും ഷെയര്‍ ചെയ്യുന്ന മുറികളിലാണ് താമസിക്കുന്നത്. ചിലപ്പോള്‍ അഞ്ച് ആളുകള്‍ വരെ മുറി ഷെയര്‍ ചെയ്ത് വാടക തുല്യമായി വീതിക്കുന്നു. ആയിരക്കണക്കിനാളുകള്‍ പപാര്‍ട്ടീഷനുകളില്‍ താമസിക്കുന്നു.