ദോഹ-ഖത്തറില്‍ ഈ മാസം 17ന് നടത്താനിരുന്ന 'മോളിവുഡ് മാജിക്' താരനിശ മാറ്റിവച്ചു. സംഘാടകരായ നൈന്‍ വണ്‍ ഇവന്റ്‌സ് ആണ് പരിപാടി മാറ്റിവച്ച വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
മമ്മൂട്ടിയും മോഹന്‍ലാലും മറ്റ് പ്രമുഖ താരങ്ങളുമാണ് 'മോളിവുഡ് മാജിക്' താരനിശയില്‍ പങ്കെടുക്കുന്നത്. ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് പരിപാടി മാറ്റിയതെന്നും പുതിയ തീയതി ഉടന്‍ അറിയിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് നവംബര്‍ 17 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍ ഖത്തര്‍ 974 സ്‌റ്റേഡിയത്തിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.
റിഹേഴ്‌സല്‍ അടക്കം ആരംഭിച്ചിരുന്ന പരിപാടിയുടെ ഭൂരിഭാഗം ടിക്കറ്റുകളും ക്യൂ ടിക്കറ്റ്‌സ് വഴി വിറ്റുപോയിട്ടുണ്ട്.