കോട്ടയം - കോട്ടയത്ത് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. കോട്ടയം മുള്ളങ്കുഴി എലിപ്പുലിക്കാട്ട് കടവിൽ മീനന്തറയാറ്റിൽ ഇന്ന് രാവിലെയാണ് സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശിയായ ജോയൽ ആണ് മരിച്ചത്.
കുളിക്കുന്നതിനിടെ വെള്ളത്തിൽ വീണ് യുവാവിനെ കാണാതാവുകയായിരുന്നു. ഉടനെ ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.