Sorry, you need to enable JavaScript to visit this website.

പ്രഭാത നടത്തത്തിനിറങ്ങിയ പിതാവും മകനും മരിച്ച നിലയിൽ

കോട്ടയം - പ്രഭാത നടത്തത്തിനിറങ്ങിയ അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മീനടത്താണ് സംഭവം. പുതുവയൽ വട്ടുളത്തിൽ ബിനു(49), മകൻ ശ്രീഹരി(9) എന്നിവരാണ് മരിച്ചത്. മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയതാകമെന്നാണ് പോലീസ് നിഗമനം.  വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയ ഇരുവരെയും കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പാമ്പാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
 

Latest News