കാസര്‍കോട്- 9.021 ഗ്രാം മെത്താംഫിറ്റമിനുമായി വനിതയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് എരിയാല്‍ വില്ലേജില്‍ വാടക വീട്ടില്‍ താമസിക്കുന്ന നിസാമുദ്ദീന്‍ എന്നയാളുടെ ഭാര്യ റംസൂണ എസ് ആണ് പിടിയിലായത്. ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും ഇവരെ തേടി ആവശ്യക്കാരെത്താറുണ്ട്. സൈബര്‍സെല്ലിന്റെ സഹായത്തോടെ കാസര്‍കോട് റെയിഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ്. ജെ യുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ മുരളി കെ. വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സതീശന്‍. കെ, ഷിജിത്ത്. വി. വി., വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ കൃഷ്ണപ്രിയ. എം. വി, എക്‌സൈസ് ഡ്രൈവര്‍ ക്രിസ്റ്റിന്‍. പി. എ, സൈബര്‍സെല്‍ ഉദ്യോഗസ്ഥന്‍ പ്രിഷി. പി. എസ് എന്നിവര്‍ പങ്കെടുത്തു.