Sorry, you need to enable JavaScript to visit this website.

മൃഗശാലയില്‍ ആക്രമണത്തില്‍  പരിക്കേറ്റ ആണ്‍കുരങ്ങ് ചത്തു

തിരുവനന്തപുരം-തിരുവനന്തപുരം മൃഗശാലയില്‍ പെണ്‍കുരങ്ങിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ആണ്‍കുരങ്ങ് ചത്തു. ഹരിയാനയില്‍ നിന്ന് കൊണ്ടുവന്ന ഹനുമാന്‍ കുരങ്ങുകളിലൊന്നാണ് ചത്തത്. മുറിവ് പറ്റിയത് കണ്ടെത്താന്‍ വൈകിയെന്നും സംരക്ഷണത്തില്‍ മൃഗശാല അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നുമാണ് ആക്ഷേപം. കഴിഞ്ഞ മാസം 18നാണ് കുരുങ്ങുകള്‍ തമ്മില്‍ ആക്രമണമുണ്ടായത്. പെണ്‍കുരങ്ങിന്റെ ആക്രമണത്തില്‍ ആണ്‍ കുരങ്ങിന് മാരകമായി പരിക്കേറ്റിരുന്നു. പരിക്കുകള്‍ ഭേദമാകുന്നതിനിടെ കുരങ്ങ് കൂട്ടില്‍ നിന്നും ചാടി പോയി. ജീവനക്കാരന്‍ അശ്രദ്ധമായി കൂട് തുറന്നിട്ടതാണ് കുരങ്ങ് ചാടിപ്പോകാന്‍ കാരണമെന്നാണ് ആരോപണം. പിന്നീട് കുരങ്ങിനെ പിന്നീട് മയക്കുവെടി വെച്ചാണ് വീട്ടും കൂട്ടിലാക്കിയത്. അണുബാധയെ തുടര്‍ന്ന് കുരങ്ങ് ചത്തു. 
കഴിഞ്ഞ മാസം സിംഹദമ്പതികള്‍ക്ക് പിറന്ന ഇരട്ടക്കുഞ്ഞുങ്ങളേയും രക്ഷിക്കാനായില്ല. അടിക്കടി മൃഗങ്ങള്‍  ചത്തുപോകുന്നത് ആരോഗ്യകാര്യങ്ങളിലുണ്ടാകുന്ന വീഴ്ച കാരണമെന്നാണ് ആക്ഷേപമുയരുന്നത്. ക്ഷയരോഗം ബാധിച്ച് കൃഷ്ണമൃഗങ്ങള്‍ കൂട്ടത്തോടെ ചത്തത് വന്‍ വിവാദമായിരുന്നു.

Latest News