Sorry, you need to enable JavaScript to visit this website.

ദുബായ് സൈക്ലിംഗ്: ഷെയ്ഖ് സായിദ് റോഡില്‍ ഞായറാഴ്ച ഗതാഗത നിയന്ത്രണം

ദുബായ്- നവംബര്‍ 12 ഞായറാഴ്ച രാവിലെ മുതല്‍ ഷെയ്ഖ് സായിദ് റോഡില്‍ ഗതാഗത നിയന്ത്രണം.  ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് മുതല്‍ സഫാ പാര്‍ക്ക് ഇന്റര്‍ചേഞ്ച് (രണ്ടാം ഇന്റര്‍ചേഞ്ച്) വരെയുള്ള രണ്ട് ദിശകളിലും റോഡിന്റെ ഒരു ഭാഗത്ത് യാത്ര അനുവദിക്കില്ല. ദുബായ് റൈഡ് സൈക്ലിംഗ് ഇവന്റിനായി ഈ ഭാഗം ഒഴിച്ചിടുന്നതിനാലാണിത്.

ലോവര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റ്, ട്രേഡ് സെന്റര്‍ സ്ട്രീറ്റ് എന്നിവയും അടച്ചിരിക്കുന്നു. റോഡുകള്‍ എത്രനേരം അടച്ചിടുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം പുലര്‍ച്ചെ 4 മുതല്‍ രാവിലെ 9 വരെ അഞ്ച് മണിക്കൂര്‍ അടച്ചിരുന്നു. ദുബായ് റൈഡ് രാവിലെ 6.15 മുതല്‍ 8.15 വരെയാണ്.

വാഹനമോടിക്കുന്നവര്‍ യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു, അല്‍ ഹാദിഖ സ്ട്രീറ്റ്, അല്‍ വാസല്‍ സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ്, അല്‍ മെയ്ദാന്‍ സ്ട്രീറ്റ്, അല്‍ അസയേല്‍ സ്ട്രീറ്റ്, സെക്കൻഡ് സഅബീല്‍ സ്ട്രീറ്റ് എന്നിവയുള്‍പ്പെടെയുള്ള ഇതര റൂട്ടുകള്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ട്വീറ്റ് ചെയ്തിട്ടുണ്ട്.

ദുബായ് കിരീടാവകാശിയായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2017 ല്‍ ആരംഭിച്ച ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ (ഡിഎഫ്‌സി) മുന്‍നിര ഇവന്റുകളില്‍ ഒന്നാണ് ദുബായ് റൈഡ്.

 

Latest News