റിയാദ് - സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും പ്രത്യേകം ചർച്ച നടത്തി. സംയുക്ത അറബ്, ഇസ്‌ലാമിക് ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ചയും ചർച്ചയും നടത്തിയത്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, പാക്കിസ്ഥാൻ പ്രധാനമന്ത്രി അൻവാറുൽഹഖ് കാകർ എന്നിവരുമായും കിരീടാവകാശി പ്രത്യേകം പ്രത്യേകം ചർച്ചകൾ നടത്തി.