പത്തനംതിട്ട-പതിനേഴുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. കൊടുമൺ അങ്ങാടിക്കൽ കുരിയറ വടക്കേതിൽ മോനു എന്നു വിളിക്കുന്ന നിർമലിനെ (25) യാണ് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി എ. സമീർ ശിക്ഷിച്ചത്. 2018 ലാണ് സംഭവം നടന്നത്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയായിരുന്നു പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.തുടർന്ന് പെൺകുട്ടിയുമായുള്ള ബന്ധത്തിൽ നിന്നും പിൻ മാറി.ഇതേ തുടർന്നാണ് കേസുണ്ടായത്. പ്രോസിക്യൂഷനു വേണ്ടി ജയ്സൺ മാത്യുസ് ഹാജരായി