റിയാദ്- ഗാസയിലെ ജനങ്ങൾ കൂട്ടക്കൊലയ്ക്കും ഉപരോധത്തിനും മനുഷ്യത്വരഹിതമായ പീഡനങ്ങൾക്കും ഇരയാകുകയാണെന്നും ഗാസയിലെ യുദ്ധം സ്വയം പ്രതിരോധം കൊണ്ട് ഇസ്രായിലിന് ന്യായീകരിക്കാനാവില്ലെന്നും ഫലസ്തീൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി പറഞ്ഞു.
ഫലസ്തീനിനും അവിടുത്തെ ജനങ്ങൾക്കും ഗാസയിലെ ജനങ്ങൾക്കും സമയം അതിക്രമിച്ചിരിക്കുന്നു. ഫലസ്തീനികളെ ഏതെങ്കിലും സ്ഥലത്തേക്ക് നിർബന്ധിതമായി കുടിയിറക്കുന്നത് അവസാനിപ്പിക്കണം, ഗാസയിലെ യുദ്ധം ഒരു ഉപാധിയും കൂടാതെ ഉടൻ അവസാനിപ്പിക്കണം. ഗാസ മുനമ്പിലെ ഇസ്രായേൽ ലംഘനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്നും സീസി ആവശ്യപ്പെട്ടു.