റിയാദ്-ഗാസിയില്‍ ഉടന്‍ വെടിനിര്‍ത്തണമെന്നും മാനുഷിക ഇടനാഴി തുറക്കണമെന്നും ആവശ്യപ്പെട്ട് സൗദി അറേബ്യ. റിയാദില്‍ ചേര്‍ന്ന ഇസ്ലാമിക്-അറബ് അസാധാരണ ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇക്കാര്യം ആവര്‍ത്തിച്ചു.
ഗാസയില്‍ ഇസ്രായില്‍ അതിക്രമം എല്ലാ പരിധികളും വിട്ട് തുടരുന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ചകള്‍ക്കായി പ്രത്യേക ഇസ്‌ലാമിക്-അറബ് ഉച്ചകോടി ആരംഭിച്ചിരിക്കുന്നത്. ജിസിസിയിലെയും വിശാലമായ അറബ്, മുസ്ലീം ലോകത്തെയും നേതാക്കള്‍ റിയാദില്‍ ഒത്തുചേര്‍ന്നു.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെയും (ഒഐസി) അറബ് ലീഗിന്റെയും അസാധാരണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നവരില്‍ സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദ്, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ്, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി എന്നിവരും ഉള്‍പ്പെടുന്നു.
ഈ മാസം ആദ്യം ചേരാന്‍ നിശ്ചയിച്ചിരുന്ന രണ്ട് വ്യത്യസ്ത ഒത്തുചേരലുകള്‍ക്ക് പകരമായാണ് സംയുക്ത ഉച്ചകോടി.