മലപ്പുറം - ഭർത്താവിനൊപ്പം യാത്ര ചെയ്യവെ സ്‌കൂട്ടറിൽ ലോറിയിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം. നിലമ്പൂർ ചന്തക്കുന്ന് യു.പി സ്‌കൂളിന് സമീപത്തുണ്ടായ അപകടത്തിൽ പ്രിജി(31) ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ച ഭർത്താവ് സുജീഷ് രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12-ഓടെയാണ് അപകടമുണ്ടായത്.
ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്ന് പറയുന്നു. പ്രിജി ലോറി ഇടിച്ചപ്പോൾ ലോറിക്ക് അടിയിലേക്ക് തെറിച്ചു വീണുപോവുകയായിരുന്നു. സാരമായി പരുക്കേറ്റ യുവതിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി, കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.