Sorry, you need to enable JavaScript to visit this website.

ഗാസ യുദ്ധം; കിരീടാവാകശിയും ഖത്തർ അമീറും ചർച്ച നടത്തി

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും ചർച്ച നടത്തുന്നു.

റിയാദ് - ഗാസയിലെ സ്ഥിതിഗതികളും പുതിയ സംഭവവികാസങ്ങളും വിശകലനം ചെയ്യാൻ അസാധാരണ അറബ്, ഇസ്‌ലാമിക് ഉച്ചകോടിക്കു മുന്നോടിയായി് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥിനിയും ചർച്ച നടത്തി. ഗാസ ആക്രമണം നിർത്താനും സാധാരണക്കാർക്ക് സംരക്ഷണം നൽകാനും അടിയന്തിരമായി റിലീഫ് വസ്തുക്കൾ എത്തിക്കാനും നടത്തുന്ന ശ്രമങ്ങൾ ഇരുവരും വിശകലനം ചെയ്തു. റിയാദ് അൽയെമാമ കൊട്ടാരത്തിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കിടെ സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള ബന്ധങ്ങളും വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിൽ സുരക്ഷയും സ്ഥിരതയുമുണ്ടാക്കാൻ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. 
സുഡാൻ പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽബുർഹാൻ, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹ്‌മദ് അലി, ഛാഢ് പ്രസിഡന്റ് മുഹമ്മദ് ഇദ്‌രീസ് ദെബി, നൈജീരിയൻ പ്രസിഡന്റ് ബോല അഹ്‌മദ് ടിനുബു എന്നിവരുമായും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞ ദിവസം പ്രത്യേകം പ്രത്യേകം ചർച്ചകൾ നടത്തി. ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, സഹമന്ത്രി തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അൽഈബാൻ എന്നിവർ കൂടിക്കാഴ്ചകളിൽ സന്നിഹിതരായിരുന്നു. 
 

Latest News