Sorry, you need to enable JavaScript to visit this website.

കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

ആലുവ - ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ആലുവ കുന്നത്തേരി എടശ്ശേരി വീട്ടിൽ ഷാഫിയുടെ മകനും ആലുവ എസ്.എൻ.ഡി.പി സ്‌കൂൾ വിദ്യാർത്ഥിയുമായ മിഷാലാ(14)ണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.
  നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മിഷാൽ പുഴയിൽ കുളിക്കാനിറങ്ങിയത്.  മുങ്ങിത്താഴ്ന്ന മിഷാലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
 

Latest News