റിയാദ്- അറബ്-ഇസ്ലാമിക് സംയുക്ത ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി, ഇറാഖ് പ്രസിഡന്റ് ഡോ. അബ്ദുൾ ലത്തീഫ് ജമാൽ റാഷിദ്, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, കിർഗിസ് പ്രസിഡന്റ് സദിർ ജാപറോവ് തുടങ്ങിയവർ റിയാദിലെത്തി.
നേരത്തെ, സിറിയൻ പ്രസിഡന്റ് ബഷാറുൽ അസദ്, പാകിസ്ഥാൻ പ്രധാനമന്ത്രി അൻവാറുൾ ഹഖ് കാക്കർ, റിപ്പബ്ലിക് ഓഫ് താജിക്കിസ്ഥാൻ പ്രസിഡന്റ് ഇമാമലി റഹ്‌മാൻ എന്നിവർ സൗദി തലസ്ഥാനമായ റിയാദിൽ എത്തിയിരുന്നു. റിയാദ് മേഖല ഡെപ്യൂട്ടി അമീറാണ് ഇവരെ സ്വീകരിച്ചത്. ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, ബഹ്‌റൈൻ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഉസ്‌ബെക്കിസ്ഥാൻ പ്രധാനമന്ത്രി അബ്ദുല്ല അരിപോവ് എന്നിവരും റിയാദിലെത്തി.
റിയാദ് മേഖലയിലെ ഡെപ്യൂട്ടി ഗവർണർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ ബിൻ അബ്ദുൽ അസീസും നിരവധി ഉദ്യോഗസ്ഥരും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതിഥികളെ സ്വീകരിച്ചു.
ഗാസ മുനമ്പിൽ നടക്കുന്ന അസാധാരണമായ സാഹചര്യങ്ങളോടുള്ള പ്രതികരണമായാണ് ഉച്ചകോടി നടക്കുന്നത്. ലീഗ് ഓഫ് അറബ് സ്റ്റേറ്റുകളുമായും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനുമായും കിംഗ്ഡം കൂടിയാലോചന നടത്തിയതിന് ശേഷമാണ് ഉച്ചകോടി.