തിരുവനന്തപുരം- കേരള സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണെന്ന് വിമര്‍ശിക്കുന്ന അതേ ഗവര്‍ണര്‍ ചെലവഴിച്ചത് ബജറ്റില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ തുക. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാലര മാസം ബാക്കി നില്‍ക്കെയാണ് അനുവദിച്ച തുകയേക്കാല്‍ ഗവര്‍ണറും കൂടുതല്‍ ചെലവഴിച്ചത്.
സംസ്ഥാന ഗവര്‍ണറുടെ അതിരുകടന്ന ചെലവുകള്‍ പോലും അനുവദിക്കാറുണ്ടെന്നും രാജ്ഭവന്‍ ആവശ്യപ്പെടുന്ന തുകയില്‍ ഒരു പൈസ പോലും കുറക്കാതെയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദമാക്കുന്നു. എന്നിട്ടാണ് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നിലൊന്ന് സമയമുണ്ടായിട്ടും ഗവര്‍ണര്‍ വന്‍ തുക ചെലവഴിച്ചിരിക്കുന്നത്.
ഗവര്‍ണറുടെ ചെലവിന് കഴിഞ്ഞ വര്‍ഷം നീക്കിവെച്ചത് 12 കോടി രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്നെ ചെലവഴിച്ചു കഴിഞ്ഞത് 13.20 കോടി രൂപയാണ്. ണ്. എന്നാലിപ്പോള്‍ തന്നെ 13.20 കോടി രൂപ ചെലവായിക്കഴിഞ്ഞു.
യാത്രാ ബത്ത 10 ലക്ഷം രൂപയാണ് ബജറ്റിലുള്ളത്. എന്നാല്‍ ഇതിനകം 15 ലക്ഷം രൂപ ഗവര്‍ണര്‍ ചെലവഴിച്ചിട്ടുണ്ട്. അടിക്കടി ദല്‍ഹിയിലേക്ക് യാത്ര നടത്തുന്ന ഗവര്‍ണറുടെ രീതിയാണ് യാത്ര ബത്ത ഇത്രയധികമാകാന്‍ കാരണം. മുമ്പുള്ള ഗവര്‍ണര്‍മാരാരും ഇത്തരത്തില്‍ യാത്ര ചെയ്തിട്ടില്ലെന്ന കണക്കുകളും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മന്ത്രിമാരുടെ ചികിത്സയെ കുറിച്ച് ആരോപണം ഉയരുമ്പോള്‍ ഗവര്‍ണറുടെ അമിത ചികിത്സാ ചെലവ് എവിടേയും ചര്‍ച്ചയായിട്ടില്ല. ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് രാജ്ഭവന് ചികിത്സയ്ക്ക് നീക്കിവെച്ചിരിക്കുന്നത്. എന്നാല്‍ നിലവില്‍ ചെലവഴിച്ചു കഴിഞ്ഞിരിക്കുന്നത് നാല് ലക്ഷം രൂപയാണ്.