തിരുവനന്തപുരം- സോഷ്യല്‍ മീഡിയയില്‍ വൈറലായ പുതപ്പിട്ടു മൂടൂ ഖദീജാ എന്ന ഗാനം ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
റൈഹാന മുത്തുവെന്ന പെണ്‍കുട്ടി പാടിയ ഗാനമാണ് കേട്ടു മതിയാകുന്നില്ല എന്ന അടിക്കുറിപ്പോടെ മന്ത്രി പങ്കുവെച്ചത്.
പ്രവാസികളായ അന്‍ഷാദ് തൃശൂര്‍ സംഗീതവും സുലൈമാന്‍ മതിലകം രചനയും നിര്‍വഹിച്ച ഗാനമാണിത്. ഷമീര്‍ ഷാ പാടിയ ഗാനം നിരവധി പേരാണ് പാടി സോഷ്യല്‍ മീഡയിയില്‍ ഷെയര്‍ ചെയ്യുന്നത്.
മന്ത്രി ഷെയര്‍ ചെയ്ത ഗാനത്തിനും ആയിരങ്ങളാണ് ലൈക്കടിച്ചതും കമന്റ് ചെയ്തതും.
ഗാനം രചിച്ച സുലൈമാന്‍ മതിലകവും മന്ത്രി ശിവന്‍കുട്ടി ഷെയര്‍ ചെയ്ത ഗാനത്തിനു താഴെ കമന്റുമായെത്തി.
ഞാന്‍ സുലൈമാന്‍ മതിലകം . ഈ ഗാനത്തിന്റെ രചയിതാവാണ് . ഒരുപാട് സന്തോഷം സര്‍ . ഇതൊരു വലിയ അംഗീകാരമായി കാണുന്നു .
സ്‌നേഹത്തോടെ സുലൈമാന്‍ മതിലകം.. എന്നാണ് അദ്ദേഹം കുറിച്ചത്.