കുവൈത്ത് സിറ്റി- അങ്കമാലി ചമ്പന്നൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി. ചമ്പന്നൂര്‍ കണ്ണമ്പുഴ ജോസ് മകന്‍ ജിസ്സോ (43) ആണ് മരിച്ചത്. കുവൈത്തില്‍ അല്‍ ഇസ കമ്പനിയില്‍ കെമിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു. സംസ്‌കാരം ശനി വൈകിട്ട് 3 ന് ചമ്പന്നൂര്‍ സെന്റ് റീത്താസ് പള്ളിയില്‍. ഭാര്യ: കിടങ്ങൂര്‍ തളിയന്‍ ഫെമി. മകന്‍: ജീവല്‍. മാതാവ്: അയിരൂര്‍ ചക്യേത്ത് ജെസ്സി. സഹോദരങ്ങള്‍: ജീമ ജോമോന്‍ (അസിസ്റ്റന്റ് പ്രൊഫസര്‍, സെന്റ് ആല്‍ബര്‍ട്ട് കോളേജ്, എറണാകുളം), ജിന്റോ ജോസ് (യുകെ).