തൊടുപുഴ- ഇരുപത്തിയാറ് വർഷങ്ങൾക്ക് ശേഷം ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. മൂന്നാമത്തെ ഷട്ടറാണ് അൻപത് സെന്റീമീറ്റർ ഉയർത്തിയത്. ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിലാണ് ഷട്ടറുകൾ തുറന്ന് ട്രയൽ റൺ നടത്തിയത്. സെക്കന്റിൽ അൻപത് ഘനമീറ്റർ വെള്ളം വീതം നാലുമണിക്കൂർ നേരത്തേക്കാണ് അണക്കെട്ട് തുറക്കുക. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി ശേഷി. ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലെയും നൂറ് മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരോട് അതീവജാഗ്രത പുലർത്താൻ അറിയിച്ചിട്ടുണ്ട്. ട്രയൽ റണ്ണാണ് നടക്കുന്നതെന്നും ഭയത്തിന്റെ ആവശ്യമില്ലെന്നുമാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് ഷട്ടർ ഉയർത്തിയത്. നാലു മണിക്കൂർ നേരത്തേക്ക് ഷട്ടർ ഉയർത്തും.