Sorry, you need to enable JavaScript to visit this website.

ഹലാൽ അല്ലാത്ത പൊട്ടാറ്റൊ ചിപ്‌സ് സൗദി വിപണിയിലില്ല

ജിദ്ദ - ഹലാൽ അല്ലാത്ത പൊട്ടാറ്റൊ ചിപ്‌സ് സൗദി വിപണിയിൽ വിൽക്കപ്പെടുന്നതായി പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോർട്ടുകൾ വാസ്തവിരുദ്ധമാണ്. സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന മുഴുവൻ ഭക്ഷ്യോൽപന്നങ്ങളും സുരക്ഷിതമാണ്. ഇവ ബന്ധപ്പെട്ട വകുപ്പുകൾ ശക്തമായി നിരീക്ഷിക്കുന്നു. ഗുണനിലവാര മാനദണ്ഡങ്ങൾക്ക് നിരക്കാത്ത ഒരു ഉൽപന്നവും സൗദിയിലേക്ക് ഇറക്കമതി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു.
 

Latest News