ദുബായ്- യു.എ.ഇയിലും കുവൈത്തിലും ജോലി ചെയ്യുന്ന രണ്ട് ഇന്ത്യക്കാര്‍ക്ക് മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം. യു.എ.യില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനീയറായി ജോലി നോക്കുന്ന ഷെറിയനും കുവൈത്തില്‍ സിവില്‍ എഞ്ചിനീയറായ ഭഗവതുമാണ് 153ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ ജേതാക്കളായത്. ഏകദേശം 22,66,178 രൂപയാണ് സമ്മാനത്തുക.
ഫയര്‍ ആന്‍ഡ് സേഫ്റ്റി ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന 50 കാരനായ ഷെറിയന്‍ രണ്ട് പതിറ്റാണ്ടായി യുഎഇയിലാണ് താമസിക്കുന്നത്.
വിജയം അറിയിച്ച് മഹ്‌സൂസില്‍ നിന്ന് കോള്‍ വന്നപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് ഷെറിയന്‍ പറഞ്ഞു. 35 കാരനായ ഭഗവത് കഴിഞ്ഞ 10 വര്‍ഷമായി കുവൈത്തിലാണ് താമസം.
ജോലിസ്ഥലത്തെ ഒരു സഹപ്രവര്‍ത്തകന്‍ വഴിയാണ് ഭഗവത് മഹ്‌സൂസിനെക്കുറിച്ച് ആദ്യം അറിഞ്ഞത്. അന്ന് മുതല്‍ ടിക്കറ്റ് വാങ്ങാന്‍ തുടങ്ങി.
ഷെറിയനെയും ഭാഗവതിനെയും കൂടാതെ കെനിയ സ്വദേശിയും 47 കാരനുമായ മുഹമ്മദിന് ഒരു ലക്ഷം ദിര്‍ഹം അടിച്ചു.