റിയാദ് - റിയാദ്, തായിഫ് റോഡിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 44 പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെയാണ് അപകടം. റെഡ് ക്രസന്റിനു കീഴിലെ 16 ആംബുലൻസ് സംഘങ്ങളും ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആംബുലൻസ് സംഘങ്ങളും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് നീക്കിയതായി റെഡ് ക്രസന്റ് അറിയിച്ചു.