Sorry, you need to enable JavaScript to visit this website.

ലാവ്‌ലിന്‍ കേസില്‍ പണമുണ്ടാക്കിയത് പിണറായി വിജയനല്ല, പാര്‍ട്ടിയാണെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം - ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനല്ല, പാര്‍ട്ടിയാണ് പണമുണ്ടാക്കിയതെന്ന് കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരന്‍. ലാവ്‌ലിന്‍ കേസില്‍ വിധി പറയരുതെന്ന് ജഡ്ജിമാര്‍ക്ക് ഭരണകൂടത്തിന്റെ നിര്‍ദേശമുണ്ടെന്നും സുധാകരന്‍ ആരോപിച്ചു. കേരളത്തില്‍ ഇതുപോലൊരു മുഖ്യമന്ത്രിയെ എന്നെങ്കിലും കണ്ടിട്ടുണ്ടോ? എന്റെ നാട്ടുകാരനാണ്. കോളജ് മേറ്റാണ്, പക്ഷേ അന്നൊന്നും അദ്ദേഹം ഇത്ര മോശമായിരുന്നില്ല. ലാവ്ലിന്‍ കേസിലുള്ള പണമൊക്കെ പാര്‍ട്ടിക്കാണ് പിണറായി കൊടുത്തതെന്നും സുധാകരന്‍ പെറഞ്ഞു. ലാവ്ലിന്‍ കേസ് തുടര്‍ച്ചയായി മാറ്റിവയ്ക്കുന്നത് ഭരണകൂടത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ്. ജഡ്ജിമാര്‍ക്ക് പോലും ഭയപ്പാടുണ്ടാകുന്ന സാഹചര്യമാണുള്ളത്. അനുകൂലമായ രാഷ്ട്രീയ സാഹചര്യം നിലവില്‍ കോണ്‍ഗ്രസിനുണ്ട്. ഈ അവസരം മുതലെടുത്തില്ലെങ്കില്‍ പരിതപിക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

 

Latest News