Sorry, you need to enable JavaScript to visit this website.

വിഴിഞ്ഞം തുറമുഖത്ത് ഇന്ന് രണ്ടാമത്തെ കപ്പല്‍ എത്തും

തിരുവനന്തപുരം- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ ക്രെയിനുമായി രണ്ടാമത്തെ കപ്പല്‍ ഇന്നെത്തും. ചൈനയിലെ ഷാംഗ്ഹായില്‍ നിന്നുള്ള ഷെന്‍ഹുവ 29 എന്ന കപ്പലാണ് രാവിലെ വിഴിഞ്ഞത്തെത്തുക. ഒരു ഷിപ്പ് ടു ഷോര്‍ ക്രെയിന്‍, അഞ്ച് യാര്‍ഡ് ക്രെയിനുകള്‍ എന്നിവയാണ് കപ്പലിലുള്ളത്. ഇതില്‍ ഷിപ്പ് ടു ഷോര്‍ ക്രെയിന്‍ വിഴിഞ്ഞത്തിറക്കിയശേഷം ബാക്കിയുള്ളവയുമായി കപ്പല്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് പോകും. ആറ് യാര്‍ഡ് ക്രെയിനുകളുമായി ഷെന്‍ഹുവ 24 കപ്പല്‍ 25നെത്തും.വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലായ ഷെന്‍ഹുവ 15 ഡിസംബര്‍ 15ന് മൂന്ന് ക്രെയിനുകളുമായി വീണ്ടുമെത്തും.ജനുവരി മുതല്‍ വീണ്ടും കപ്പലുകളെത്തുമെന്നാണ് വിവരം. 2024 മേയില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന തുറമുഖത്തിന്റെ ആദ്യഘട്ടത്തിനായി 8 ഷിപ്പ് ടു ഷോര്‍ ക്രെയിനുകളും 24 യാര്‍ഡ് ക്രെയിനുകളുമാണ് ആവശ്യം

Latest News