അജ്മാന്‍ - പാര്‍ക്കിംഗ് ലോട്ടില്‍ മറന്നുവെച്ച 125,000 ദിര്‍ഹമടങ്ങിയ മോഷണം പോയി. മൂന്ന് മണിക്കൂറിന് ശേഷം അജ്മാന്‍ പോലീസ് ബാഗ് കണ്ടെടുത്തു പരാതിക്കാരന് നല്‍കി. പാര്‍ക്ക് ചെയ്തിരുന്ന കാറിനു മുന്നില്‍ ബാഗ് മറന്നു വെക്കുകയായിരുന്നു. ഇതുകണ്ട ഒരാള്‍ ബാഗുമായി കടന്നു.
ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം റാഷിദിയയിലെ തന്റെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ കാര്‍ പാര്‍ക്ക് ചെയ്യുകയായിരുന്നുവെന്ന് ഇന്ത്യക്കാരനായ പരാതിക്കാരന്‍ പോലീസിനോട് പറഞ്ഞു. 'മറ്റെന്തോ എടുക്കാന്‍ ഞാന്‍ എന്റെ ബാഗ് മറ്റൊരു കാറിന്റെ മുകളില്‍ വച്ചു. അത് മറന്ന് എന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പോയി. വീട്ടിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതായി മനസിലായത്. ഞാന്‍ വീണ്ടും ബേസ്‌മെന്റിലേക്ക് ഓടി, പക്ഷേ ബാഗ് നഷ്ടപ്പെട്ടിരുന്നു. ഉടന്‍ തന്നെ പോലീസിനെ വിളിച്ചു.
കേസ് അന്വേഷിക്കാന്‍ രൂപീകരിച്ച പോലീസ് സംഘം പ്രതിയെ വേഗം തിരിച്ചറിയുകയും മണിക്കൂറുകള്‍ക്കകം ഇയാളുടെ താമസ സ്ഥലത്ത് നിന്ന് ബാഗ് കണ്ടെടുക്കുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
പരാതി നല്‍കി മൂന്ന് മണിക്കൂറിനുള്ളില്‍ അജ്മാന്‍ പോലീസില്‍നിന്ന് ഒരു കോള്‍ ലഭിച്ചു, എന്റെ ബാഗ് കണ്ടെടുത്തെന്ന സന്തോഷ വാര്‍ത്ത അറിയിച്ചു- പരാതിക്കാരന്‍ പറഞ്ഞു.