മദീന- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ മകനും മദീന ഗവര്‍ണറുമായ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി കൂടിക്കാഴ്ച നടത്തി. മദീന ഗവര്‍ണര്‍ കാര്യാലയത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
മദീന ഗവര്‍ണറേറ്റിലെ യാമ്പുവില്‍ പുതുതായി ആരംഭിച്ച ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനം ഗവര്‍ണര്‍ കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചിരുന്നു. യാമ്പു ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചതില്‍ യൂസഫലിയെ ഗവര്‍ണര്‍ അഭിനന്ദിച്ചു. മദീനയില്‍ തുടങ്ങുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെപ്പറ്റിയും സൗദി അറേബ്യയിലെ ലുലു ഗ്രൂപ്പിന്റെ ഭാവി പദ്ധതികളെക്കുറിച്ചും യൂസഫലി ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ചര്‍ച്ച നടത്തി.
പുണ്യ നഗരമായ മദീനയുടെ ചരിത്രം വിവരിക്കുന്ന പുസ്തകമായ 'മദീന' ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ യൂസഫലിക്ക് സമ്മാനിച്ചു. ലുലു ഗ്രൂപ്പ് സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ്, ലുലു ഗ്രൂപ്പ് ജിദ്ദ റീജിനല്‍ ഡയറക്ടര്‍ റഫീഖ് യാറത്തിങ്കല്‍ എന്നിവരും സന്നിഹിതരായിരുന്നു.