ജിദ്ദ- ഇന്ത്യയുടെ സ്വാതന്ത്ര്യദിനം പ്രമാണിച്ച് ജെറ്റ് എയർവെയ്‌സ് യാത്രാ നിരക്കിൽ 30 ശതമാനം ഇളവ് നൽകുന്നു. സൗദി ഉൾപ്പെടെ ഗൾഫ് സെക്ടറിൽ നിന്നുള്ള എല്ലാ സർവീസുകൾക്കും ഇളവ് ലഭിക്കും. കൂടാതെ ഇന്ത്യയിൽ നിന്ന് ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോംഗ്, കാട്മണ്ഡു, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുമുള്ള സർവീസുകളിലെ ടിക്കറ്റുകൾക്കും നിരക്കിളവ് ലഭ്യമാണ്. ഓഗസ്റ്റ് 15 വരെയായിരിക്കും ഇളവ് ലഭിക്കുകയെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. യാത്രക്കാർക്കും അതിഥികൾക്കും ജെറ്റ് എയർവേയ്‌സ് നൽകിവരുന്ന സേവനങ്ങളുടെ തുടർച്ചയായാണ് സ്‌പെഷ്യൽ ഇൻഡിപെൻഡൻസ് ഡേ ഫെയർ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഗൾഫ്, മിഡിൽ ഈസ്റ്റ് ആന്റ് ആഫ്രിക്ക വൈസ് പ്രസിഡന്റ് ഷാക്കിർ കൻതവാല പറഞ്ഞു.