Sorry, you need to enable JavaScript to visit this website.

കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അതിതീവ്ര സാമ്പത്തിക അതിക്രമമെന്ന് മുഖ്യമന്ത്രി, വരുമാനത്തില്‍ 57400 കോടിയുടെ കുറവ്

തിരുവനന്തപുരം - കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അതിതീവ്ര സാമ്പത്തിക അതിക്രമമാണ് നേരിടേണ്ടി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  57400 കോടി രൂപയുടെ കുറവ് ഇതിലൂടെ സംസ്ഥാനത്തിന്റെ വരുമാനത്തിലുണ്ടായി. കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചത് സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായും മുഖ്യമന്ത്രി പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും സംസ്ഥാന സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ നിന്ന് പിന്മാറില്ല. സംസ്ഥാനത്തിന്റെ തനത് വരുമാനം ഉയര്‍ത്തും. അനാവശ്യ ചെലവ് കുറച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. നികുതി പിരിവ് ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം കേരളീയം വന്‍ വിജയമാണെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി രണ്ടാം കേരളീയത്തിന് ഒരുക്കങ്ങള്‍ തുടങ്ങിയെന്നും ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി വിപുലമായ കമ്മിറ്റിക്ക് ഇന്ന് മന്ത്രിസഭാ യോഗം രൂപം നല്‍കിയെന്നും പറഞ്ഞു. മണി ശങ്കര്‍ അയരുടെയും ഒ രാജഗോപാലിന്റെയും സാന്നിധ്യം എടുത്തുപറഞ്ഞ മുഖ്യമന്ത്രി രണ്ടാം കേരളീയത്തിലെങ്കിലും പ്രതിപക്ഷം ബഹിഷ്‌കരണം നടത്താതെ പങ്കെടുക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

 

 

Latest News