റിയാദ്- റിയാദിൽ മുഴുവൻ വിദ്യാലയങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ക്ലാസുകൾ ഓൺലൈൻ വഴിയായിരിക്കും.
റിയാദിൽ നടക്കുന്ന അറബ്, ഇസ്ലാമിക ഉച്ചകോടി കണക്കിലെടുത്താണ് തീരുമാനം. അറബ് ഉച്ചകോടിയുടെ ഭാഗമായി നാളെ (വ്യാഴം) നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി ഇമാം മുഹമ്മദ് ബിൻ സൗദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയും പ്രിൻസസ് നൂറ ബിൻത് അബ്ദുൾ റഹ്മാൻ യൂണിവേഴ്‌സിറ്റിയും അറിയിച്ചു. മാറ്റിവച്ച പരീക്ഷകൾ അടുത്തയാഴ്ച പുനഃക്രമീകരിക്കുമെന്നും പുതിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും ഇമാം സർവകലാശാല അറിയിച്ചു. ഫലസ്തീൻ വിഷയവും ഗാസയിലെ സംഭവങ്ങളും ചർച്ച ചെയ്യുന്ന അറബ് ഉച്ചകോടിക്ക് റിയാദ് ആതിഥേയത്വം വഹിക്കും.