ദോഹ - കൾച്ചറൽ ഫോറത്തിന്റെ അടുത്ത രണ്ട് വർഷത്തേക്കുള്ള സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു. ആർ. ചന്ദ്രമോഹനാണ് (കൊല്ലം) പുതിയ പ്രസിഡന്റ്. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ജനറൽ കൗൺസിലിൽ നിന്നാണ് പ്രസിഡന്റിനെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റുമാരായി മജീദ് അലി (തൃശ്ശൂർ), സാദിഖ് (കോഴിക്കോട്), റഷീദ് അലി (മലപ്പുറം), നജ്‌ല നജീബ് (കണ്ണൂർ), അനീസ് മാള (തൃശൂർ) എന്നിവരെയും തെരഞ്ഞെടുത്തു.
ഷാഫി മൂഴിക്കൽ (കോഴിക്കോട്), താസീൻ അമീൻ (തിരുവനന്തപുരം), അഹമ്മദ് ഷാഫി (കോഴിക്കോട്) എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ശരീഫ് ചിറക്കലാണ് (മലപ്പുറം) ട്രഷറർ.
വിവിധ വകുപ്പ് സെക്രട്ടറിമാരായി അനസ് ജമാൽ (തൃശൂർ), ഷറഫുദ്ദീൻ. സി (മലപ്പുറം), നിത്യ സുബീഷ് (കോഴിക്കോട്), റഹീം വേങ്ങേരി (കോഴിക്കോട്), സന നസീം (തൃശൂർ) റബീഅ് സമാൻ (കോഴിക്കോട്) എന്നിവരെ തിരഞ്ഞെടുത്തു. സഞ്ചയ് ചെറിയാൻ (ആലപ്പുഴ) ടീം വെൽഫെയർ ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെട്ടു.
ഡോ. താജ് ആലുവ, (എറണാകുളം), റഷീദ് അഹമ്മദ് (കോട്ടയം), മുനീഷ് എ. സി, അൻവർ ഹുസൈൻ, സജ്‌ന സാക്കി (മലപ്പുറം), മുഹമ്മദ് റാഫി, അബ്ദുൽ ഗഫൂർ എ.ആർ, മക്ബൂൽ അഹമ്മദ്, സക്കീന അബ്ദുല്ല (കോഴിക്കോട്), ഷാനവാസ് ഖാലിദ് (കണ്ണൂർ), അബ്ദുറഷീദ് (കൊല്ലം), ലത കൃഷണ (വയനാട്), രാധാകൃഷണൻ (പാലക്കാട്) എന്നിവരാണ് സംസ്ഥാന സമിതി അംഗങ്ങൾ.
സംസ്ഥാന കൗൺസിലിൽ യോഗം വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ചന്ദ്രമോഹൻ കൊല്ലം ചവറ സ്വദേശിയാണ്. നേരത്തെ കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചിട്ടുണ്ട്.
ഇന്ത്യൻ എംബസിക്ക് കീഴിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കൾച്ചറൽ ഫോറത്തിന് കേരള സർക്കാരിന് കീഴിലുള്ള നോർക്ക റൂട്ട്‌സിന്റെ അംഗീകാരവും ഉണ്ട്.