മലപ്പുറം - അനുനയ നീക്കത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്നാലെ കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പാണക്കാട്ടെത്തി മുസ്‌ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ കീഴ്‌വഴക്കത്തിന്റെ ഭാഗമായാണ് പാണക്കാട് വന്നതെന്നും മറ്റൊരു രാഷ്ട്രീയ പ്രശ്‌നവുമില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. യു ഡി എഫ് ശക്തമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. തെരെഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയം കോണ്‍ഗ്രസിനും യു ഡി എഫിനും ലഭിക്കും. സി പി എം നടത്തുന്ന തെറ്റായ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ എത്തിക്കും. ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള നടപടികള്‍ക്ക് പാര്‍ട്ടിക്ക് അകത്ത് സംവിധാനങ്ങള്‍ ഉണ്ട്. അത് അച്ചടക്ക സമിതി തീരുമാനിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് രാവിലെ പാണക്കാട്ടെത്തി മുസ്‌ലീം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.