തിരുവനന്തപുരം - കേരളീയം പരിപാടി സമ്പൂര്‍ണ വിജയമായെന്നും എല്ലാവര്‍ഷവും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളീയത്തിനെതിരായി പ്രതികരണം ഉണ്ടായിട്ടുണ്ടെങ്കിലും അത് പരിപാടിയുടെ നെഗറ്റീവായ വശങ്ങളെക്കുറിച്ചായിരുന്നില്ല. നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടല്ലോ എന്ന ചിന്തയാണ് വേണ്ടത്. ഇക്കാര്യം ജനങ്ങള്‍ കൃത്യമായി മനസിലാക്കി പരിപാടി വലിയ വിജയമാക്കി. നെഗറ്റീവ് വശങ്ങള്‍ അല്ല അവതരിപ്പിക്കപ്പെട്ടത്. യുവനജങ്ങളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. ചുരുങ്ങിയ ആളുകളാണ് സംഘാടകരായി ഉണ്ടായിരുന്നത്. എന്നിട്ടും പൂര്‍ണ വിജയമായതായും അദ്ദേഹം പറഞ്ഞു. കേരളീയത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളീയം ആഘോഷിക്കുമ്പോഴും ഫലസ്തീനെക്കുറിച്ച് ആലോചിച്ച് മനസില്‍ വേദന തങ്ങി നില്‍ക്കുകയാണ്. ഫലസ്തീന്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാട് എടുക്കാനാവില്ല. പൊരുതുന്ന ഫലസ്തീന് ഒറ്റക്കെട്ടായി പിന്തുണ നല്‍കുകയാണ്. കേരളീയത്തിലെ സെമിനാറുകള്‍ മുന്നോട്ട് വെച്ചത് സര്‍ക്കാര്‍ പറഞ്ഞു.