Sorry, you need to enable JavaScript to visit this website.

ഇസ്രായിൽ അനുകൂല റാലിയിൽ പങ്കെടുത്ത ജൂത വൃദ്ധൻ കൊല്ലപ്പെട്ടു

ലോസ് ഏഞ്ചല്‍സ്: ഇസ്രായേല്‍ അനുകൂല റാലിയില്‍ ഒരു ജൂത വൃദ്ധനെ ഫലസ്തീന്‍ അനുകൂല പ്രകടനക്കാരന്‍ തല്ലിക്കൊന്നതായി ലോസ് ഏഞ്ചല്‍സ് പോലീസ് സ്ഥിരീകരിച്ചു.

വൃദ്ധനും പ്രതിയെന്ന് സംശയിക്കുന്നയാളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് രക്തം വാര്‍ന്ന നിലയില്‍ നിലത്ത് കണ്ടെത്തിയ വൃദ്ധനെ ആശുപത്രിയിലെത്തിച്ചെങ്കിലും സെറിബ്രല്‍ ഹെമറേജ് മൂലം മരിച്ചതായി സ്ഥിരീകരിച്ചു.

'വെസ്റ്റ്ലേക്ക് വില്ലേജില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ മെഗാഫോണ്‍ ഉപയോഗിച്ച് തലയില്‍ അടിച്ച് പ്രായമായ ജൂതനെ ദാരുണമായ കൊലപ്പെടുത്തിയ വിവരമറിഞ്ഞ് ജൂതസമൂഹം തകര്‍ന്നുപോയെന്ന് ലോസ് ഏഞ്ചല്‍സിലെ ജൂത ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. തങ്ങള്‍ ഇരയുടെ കുടുംബത്തിനൊപ്പമാണെന്ന് ഫെഡറേഷന്‍ അറിയിച്ചു.

 

കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഈ വര്‍ഷം മാത്രം ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന നാലാമത്തെ പ്രധാന യഹൂദവിരുദ്ധ കുറ്റകൃത്യമാണിതെന്നും ഫെഡറേഷന്‍ ഓര്‍മ്മിപ്പിച്ചു.

 

വൃദ്ധജൂതനെ മര്‍ദ്ദിക്കുന്ന സംഭവം നാട്ടുകാര്‍ ചിത്രീകരിക്കുകയും സ്റ്റോപ്പ് ആന്റിസെമിറ്റിസം എന്ന എന്‍ജിഒ സാമൂഹിക മാധ്യമമായ എക്സില്‍ അത് പോസ്റ്റ് ചെയ്യുകയും ചെയ്തു.

Tags

Latest News