കൊച്ചി - പെരുമ്പാവൂരിലെ എക്സൈസ് ഓഫീസിൽ ട്രാൻസ്ജെൻഡർ യുവതിയുടെ നഗ്നതാപ്രദർശനം. മദ്യലഹരിയിൽ എത്തിയാണ് അസം സ്വദേശിനിയായ ട്രാൻസ് യുവതി അസഭ്യവർഷവും നഗ്നതാ പ്രദർശനവും നടത്തിയത്.
തുടർന്ന് ഓഫിസിൽനിന്ന് പുറത്താക്കി ഗേറ്റ് അടച്ചെങ്കിലും റോഡിലും ഇവർ പരാക്രമം തുടർന്നു. ശേഷം പെരുമ്പാവൂർ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും ഓഫീസിൽ അതിക്രമിച്ചു കയറി നഗ്നത പ്രദർശിപ്പിച്ചതിനും കേസെടുത്തിതായി പോലീസ് അറിയിച്ചു.