നെടുമ്പാശ്ശേരി - കൊച്ചി അന്താരാഷ്ട്ര വിമാന ത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 52 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. എസ്‌വി 784 വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ എത്തിയ പട്ടാമ്പി സ്വദേശി ബഷീര്‍ മുഹമ്മദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പരിശോധന പൂര്‍ത്തീകരിച്ച് ഗ്രീന്‍ ചാനലിലൂടെ കടക്കുവാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. 1067 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പേസ്റ്റ് രൂപത്തില്‍ വെള്ള നിറത്തിലുള്ള ക്യാപ്‌സ്യൂള്‍ ആകൃതിയിലുള്ള നാല് പായ്ക്കറ്റുകളായിട്ടാണ് കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ രണ്ട് ആഴ്ചയായി മിക്ക ദിവസങ്ങളിലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ സ്വര്‍ണം പിടികൂടിയിട്ടുണ്ട്. കേരളത്തിലെ വിവിധ താവളങ്ങള്‍ സ്വര്‍ണക്കടത്ത് സജീവമായിട്ടുണ്ടന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന ശക്തമാക്കിട്ടുണ്ട്.