കൊച്ചി- കൂറുമാറ്റം ജനാധിപത്യത്തിന്റെ ശാപമെന്ന് ഹൈക്കോടതി. കൂറുമാറിയ തൊടുപുഴ നഗരസഭാംഗത്തെ അയോഗ്യനാക്കിയുള്ള ഉത്തരവിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.
കൂറുമാറ്റ നിരോധന നിയമം ഉണ്ടായിട്ടും വ്യക്തികള്‍ കൂറുമാറുന്ന സ്ഥിതിയാണ്. നിലവിലെ നിയമത്തിന് കൂറുമാറ്റത്തെ ഫലപ്രദമായി തടയാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
കൂറുമാറ്റം കൊണ്ട് വ്യക്തികള്‍ക്ക് നഷ്ടമുണ്ടാകുന്നില്ലല്ലോ സര്‍ക്കാര്‍ ഖജനാവിനു മാത്രമല്ലെ നഷ്ടമെന്നും കോടതി ചോദിച്ചു. ഇത്തരക്കാര്‍ക്ക് കടുത്ത സാമ്പത്തിക പിഴ കൂടി ചുമത്തേണ്ട കാര്യം ആലോചിക്കണമെന്നും നിയമനിര്‍മ്മാണ സഭകള്‍ ഇക്കാര്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.