പാലക്കാട് - പാലക്കാട് കുമ്പിടി ഉമ്മത്തൂരില്‍ പിക്കപ്പ് ലോറി ഇടിച്ച് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. കുമ്പിടി നിരപ്പ് സ്വദേശി പൈങ്കണ്ണതൊടി വീട്ടില്‍ മുബാറകിന്റെ മകന്‍ മുസമിലാണ് മരിച്ചത്. വിറക് വെട്ടുന്ന യന്ത്രവുമായി എത്തിയ പിക്കപ്പ് ലോറി പുറകോട്ടെടുത്തപ്പോഴായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരുക്കേറ്റ മുസമിലിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.