കോഴിക്കോട് - വീടിന് സമീപത്തെ വയലില്‍ പുല്ല് പറിക്കാന്‍ പോയ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടൂര്‍ മൂലാട് ചക്കത്തൂര്‍ വിജയലക്ഷ്മി (64) ആണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റാണ് മരണമെന്നാണ് സംശയിക്കുന്നത്. എന്നാല്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണിട്ട് മൂന്ന് ദിവസം കഴിഞ്ഞെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്ന് രാവിലെയോടെ ഇവരുടെ മൃതദേഹം വയലില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന വിജയലക്ഷ്മിയെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസി നാട്ടുകാരുമായി ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതനായ മാധവന്‍ നായരുടെ ഭാര്യയാണ് വിജയലക്ഷ്മി.