(കൊപ്രക്കളം) തൃശൂർ - കയ്പമംഗലത്ത് കെ.എസ്.ഇ.ബി ലൈന്മാൻ ഷോക്കേറ്റ് മരിച്ചു. കെ.എസ്.ഇ.ബി കയ്പമംഗലം സെക്ഷനിലെ ലൈൻമാനായ ഏറിയാട് സ്വദേശി തമ്പി(45)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ചിറക്കൽ പള്ളിക്കടുത്ത് എൽ.ടി. ലൈനിൽ ജോലി ചെയ്യവെയാണ് അപകടം. ഉടനെ ചെന്ത്രാപ്പിനിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.