തുറൈഫ്- സൗദിയിലെ തുറൈഫില്‍ ജോലി ചെയ്യുന്ന താനൂര്‍ സ്വദേശി ജോര്‍ദാനില്‍ നിര്യാതനായി. താനൂര്‍ താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ചെങ്ങാട്ട് ബാപ്പുവിന്റെ മകന്‍ ഹബീബ് എന്ന അബിയാണ് (39) ഡ്രൈവിംഗിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
ട്രക്ക് ഡ്രൈവറായ ഹബീബ് ചരക്കുമോയി ജോര്‍ദാനിലേക്ക് പോയതായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
സക്കീനയാണ് മാതാവ്. ഭാര്യ: ഷംന. മെഹ്‌സിന്‍, ഇസ്ര എന്നിവര്‍ മക്കളാണ്.