ഖുലൈസ്- വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തനത്തിന് പ്രോത്സാഹനമായി ഖുലൈസ് കെ.എം.സി.സി നൽകി വരുന്ന അവാർഡ്, ബി.ടെക്കിൽ ഉന്നത വിജയം നേടി സിവിൽ എൻജിനീയറായ മങ്കട ആദിൽ കളത്തിങ്ങലിന് നൽകി ആദരിച്ചു. ഖുലൈസ് കെ.എം.സി.സി എക്‌സലന്റ് അവാർഡ് പ്രസിഡന്റ് റഷീദ് എറണാകുളം ആദിൽ കളത്തിങ്ങലിന് കൈമാറി. ചടങ്ങിൽ ആരിഫ് പഴയകത്ത്, ഇബ്രാഹിം വന്നേരി, ഹനീഫ മങ്കട, അസീസ് കൂട്ടിലങ്ങാടി, നാസർ ഓജർ, ഷാഫി മലപ്പുറം, ഷുക്കൂർ ഫറോക്ക്, ജാബിർ ചേലാമ്പ്ര, റാഷിഖ് മഞ്ചേരി, സലീന ഇബ്രാഹീം, റിസ് വാൻ കളത്തിങ്ങൽ, സഫീർ സാത്തി എന്നിവർ പങ്കെടുത്തു.