സുല്‍ത്താന്‍ബത്തേരി-കര്‍ണാടകയിലെ ബന്ദിപ്പുര വനത്തില്‍ വനസേനയുടെ വെടിയേറ്റ് നായാട്ടുകാരന്‍ മരിച്ചു. ഭീമനബീഡ് സ്വദേശി മനുവാണ്(27) മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. വനത്തില്‍ നായാട്ടിനു കയറിയ സംഘത്തിലെ അംഗമാണ് മനു. 10 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. വെടിയൊച്ച കേട്ടാണ് വനസേന നയാട്ടുകാര്‍ ഉണ്ടായിരുന്ന സ്ഥലത്ത് എത്തിയത്. വനപാലകരെ കണ്ടയുടന്‍ നായാട്ടുസംഘം നിറയൊഴിച്ചു. പ്രത്യാക്രമണത്തിലാണ് മനുവിനു വെടിയേറ്റത്. സംഭവസ്ഥലത്ത് മരിച്ചു. സംഘത്തിലെ മറ്റംഗങ്ങള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാണ്. നായാട്ടുസംഘം വെടിവെച്ചുകൊന്ന മാനിന്റെ ജഡം വനസേന കണ്ടെടുത്തു.