Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് വീടുകളിലെത്തിച്ച് കുടുംബശ്രീ പ്രവർത്തകർ

നവകേരള സദസ്സിലേക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർക്ക് പ്രസിഡന്റ് സി.വി. പ്രമീള കൈമാറുന്നു.

ചെറുവത്തൂർ- തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ നടക്കുന്ന നവകേരള സദസ്സിലേക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണക്കത്തുമായി കുടുംബശ്രീ പ്രവർത്തകർ വീടുകളിലെത്തി. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലേക്കും നീലേശ്വരം നഗരസഭയിലേക്കും ശനിയാഴ്ചയോടെ കത്തുകൾ എത്തിച്ചിരുന്നു. സി.ഡി.എസ് ചെയർപേഴ്‌സൺമാരുടെ നേതൃത്വത്തിൽ എ.ഡി.എസ് അംഗങ്ങൾക്ക് ക്ഷണക്കത്ത് കൈമാറി. തുടർന്ന് എ.ഡി.എസ് അംഗങ്ങൾ അതാത് കുടുംബശ്രീ യൂനിറ്റ് പ്രസിഡന്റ, സെക്രട്ടറിമാരെ ഏർപ്പിച്ചു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് സി.വി. പ്രമീള സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീജ ദിലീപിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർക്ക് കൈമാറി. മുഴുവൻ ജനപ്രതിനിധികളും സംബന്ധിച്ചു  വാർഡ് തലങ്ങളിലെ ഉദ്ഘാടന ചടങ്ങിന് ശേഷം കുടുംബശ്രീ അംഗങ്ങൾ സംഘം തിരിഞ്ഞ് വീടുവീടാന്തരം കയറിയിറങ്ങി ക്ഷണക്കത്തുകൾ വീടുകളിൽ ഏൽപ്പിച്ചു. മണ്ഡലത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ നടത്തിയ തിരികെ സ്‌ക്കൂളിലേക്ക് പരിപാടിയിലും ക്ഷണക്കത്തുകൾ വിതരണം ചെയ്തു. എത്രയും വേഗത്തിൽ ക്ഷണക്കത്ത് വിതരണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ പ്രവർത്തകർ. നവംബർ 19 ന് വൈകീട്ട് അഞ്ചിന് കാലിക്കടവ് മൈതാനത്താണ് നവകേരള സദസ്സ്. 

Latest News