Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം ഭരണഘടന അനുസരിച്ച്, അല്ലാതെ ഗവര്‍ണ്ണര്‍ ആഗ്രഹിക്കുന്നത് പോലെ പറ്റില്ല- എം വി ഗോവിന്ദന്‍

തിരുവനന്തപുരം - സര്‍ക്കാര്‍ ധൂര്‍ത്ത് കാണിക്കുന്നുവെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്. സംസ്ഥാനത്ത് ധൂര്‍ത്തെന്ന് പറയാന്‍ എന്ത് അധികാരമാണ് ഗവര്‍ണര്‍ക്കുള്ളതെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. ഭരണഘടനാപരമായ കാര്യങ്ങള്‍ പോലും ചെയ്യാത്ത ആളുടെ വാക്കിന് മറുപടി പറയുന്നില്ല. മുഖ്യമന്ത്രി പ്രവര്‍ത്തിക്കേണ്ടത് ഭരണഘടനയ്ക്ക് അനുസരിച്ചാണ്. അല്ലാതെ ഗവര്‍ണര്‍ ആഗ്രഹിക്കുന്നത് പോലെയല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാറിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചിരുന്നത്.  സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂള്‍ പണിയുകയാണ് സര്‍ക്കാറെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് എം വി ഗോവിന്ദന്‍ രംഗത്തെത്തിയത്.

 

Latest News