Sorry, you need to enable JavaScript to visit this website.

അസമയം ഏത്? ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നിരോധിച്ചതില്‍ വ്യക്തത തേടി സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം - ആരാധനാലയങ്ങളില്‍ രാത്രി കാലങ്ങളില്‍ വെടിക്കെട്ടിന് കോടതി നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവില്‍ വ്യക്തത തേടി സര്‍ക്കാരും ദേവസ്വം ബോര്‍ഡുകളും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. അസമയത്ത് വെടിക്കെട്ട് ഒഴിവാക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഏതാണ് അസമയം എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നാണ് സര്‍ക്കാറും ദേവസ്വം ബോര്‍ഡുകളും പറയുന്നത്. ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ വാദിക്കുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്. രാത്രികാലങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങളില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്നുകള്‍ ജില്ലാ പൊലീസ് കമ്മീഷണര്‍മാരുടെ സഹകരണത്തോടുകൂടി പിടിച്ചടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

Latest News