പാലക്കാട് - മയക്കുമരുന്ന് ഉപയോഗത്തിനിടെ തൃത്താലയില്‍ നടന്ന ഇരട്ടക്കൊലപാതകത്തിലെ പ്രതി മുസ്തഫയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ചൊവ്വാഴ്ച കസ്റ്റഡിക്കായുള്ള അപേക്ഷ സമര്‍പ്പിക്കും. പ്രതി ഒറ്റക്കാണോ ഇരട്ടക്കൊലപാതകം നടത്തിയതെന്നും കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പരിശോധിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പ്രതിയും കൊല്ലപ്പെട്ടവരും തമ്മില്‍ മറ്റ് ഇടപാടുകളുണ്ടോ എന്നും അന്വേഷിക്കും. കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.