തിരുവനന്തപുരം - മന്ത്രി ആര്‍.ബിന്ദു വാങ്ങിയ വില കൂടിയ കണ്ണടക്കുള്ള പണം അനുവദിക്കാന്‍ ധനവകുപ്പ് തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറക്കി. 30,500 രൂപയാണ് കണ്ണടക്കായി അനുവദിച്ചിട്ടുള്ളത്. കടുത്ത സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പണം അനുവദിക്കാന്‍ ധനവകുപ്പ് തയ്യാറാകാതിരിക്കുമ്പോഴാണ് മന്ത്രിയുടെ വില കൂടിയ കണ്ണടയുടെ പണം നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രില്‍ 28 നാണ് തിരുവനന്തപുരത്തെ കണ്ണട ഷോപ്പില്‍ നിന്ന് മന്ത്രി ആര്‍.ബിന്ദു കണ്ണട വാങ്ങിയത്. ഈ തുകയാണ് ഇപ്പോള്‍ അനുവദിച്ചത്.